Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Dental Association

വാ​യി​ലെ കാ​ന്‍​സ​ര്‍: പ്രാ​​​​രം​​​​ഭ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക്ക് തു​​​​ട​​​​ക്ക​​​​മി​​​​ട്ട് ഇ​​​​ന്ത്യ​​​​ന്‍ ഡെന്‍റ​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍

കൊ​​​​ച്ചി: വാ​​​​യി​​​​ലെ കാ​​​​ന്‍​സ​​​​ര്‍ പ്രാ​​​​രം​​​​ഭ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ത്ത​​​​ന്നെ ക​​​​ണ്ടെ​​​​ത്തി രോ​​​​ഗി​​​​ക​​​​ളെ വേ​​​​ഗ​​​​ത്തി​​​​ല്‍ വി​​​​ദ​​​​ഗ്ധ ചി​​​​കി​​​​ത്സ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത​​​​ല പ​​​​ദ്ധ​​​​തി​​​​ക്ക് തു​​​​ട​​​​ക്ക​​​​മി​​​​ട്ട് ഇ​​​​ന്ത്യ​​​​ന്‍ ഡെന്‍റല്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (ഐ​​​​ഡി​​​​എ).

ഡെന്‍റ​​​​ല്‍ വി​​​​ദ​​​​ഗ്ധ​​​​ര്‍, കാ​​​​ന്‍​സ​​​​ര്‍ ചി​​​​കി​​​​ത്സാ​​​രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍, ആ​​​​രോ​​​​ഗ്യ​​​സം​​​​ര​​​​ക്ഷ​​​​ണ സ്ഥാ​​​പ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ലാ​​​​ണ് പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ 6500 ഡെന്‍റല്‍ ക്ലി​​​​നി​​​​ക്കു​​​​ക​​​​ളെ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഏ​​​​ര്‍​ളി കാ​​​​ന്‍​സ​​​​ര്‍ ഡി​​​​റ്റ​​​​ക്‌​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റു​​​​ക​​​​ളാ​​​​ക്കി വി​​​​ക​​​​സി​​​​പ്പി​​​​ക്കും. സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ മു​​​​റി​​​​വു​​​​ക​​​​ളോ വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ളോ നേ​​​​ര​​​​ത്തേ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നു​​​​ള്ള പ്രാ​​​​യോ​​​​ഗി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​യി ക്ലി​​​​നി​​​​ക്കു​​​​ക​​​​ള്‍ മാ​​​​റും.

ക്യാ​​​​ന്‍​വി​​​​ന്‍ എ​​​​ന്ന​​​പേ​​​​രി​​​​ല്‍ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ച പ​​​​ദ്ധ​​​​തി വി​​​​പി​​​​എ​​​​സ് ലേ​​​​ക്‌​​​​ഷോ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി, ചി​​​​റ്റി​​​​ല​​​​പ്പ​​​​ള്ളി ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യാ​​​​ണു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. ചി​​​​കി​​​​ത്സാ​​​ച്ചെ​​​​ല​​​​വ് വ​​​​ഹി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത രോ​​​​ഗി​​​​ക​​​​ള്‍​ക്ക് സാ​​​​മ്പ​​​​ത്തി​​​​കം ല​​​​ഭ്യ​​​​മാ​​​​ക്കും.

പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പ​​​​ന ച​​​​ട​​​​ങ്ങി​​​​ല്‍ ഐ​​​​ഡി​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​ഈ​​​​പ്പ​​​​ന്‍ തോ​​​​മ​​​​സ്, വി​​​​പി​​​​എ​​​​സ് ലേ​​​​ക്‌​​​​ഷോ​​​​ര്‍ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ എ​​​​സ്.​​​​കെ. അ​​​​ബ്‌​​​ദു​​​ള്ള, ഹെ​​​​ഡ് ആ​​​​ന്‍​ഡ് നെ​​​​ക്ക് ഓ​​​​ങ്കോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​മോ​​​​നി ഏ​​​​ബ്ര​​​​ഹാം, ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റ് ഡോ. ​​​​അ​​​​ശ്വി​​​​ന്‍ മു​​​​ള്ള​​​​ത്ത് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up